‌അ​ഫ്ഗാ​നി​ലെ മ​ദ്ര​സ​യ്ക്ക് നേ​രെ വ്യോ​മാ​ക്ര​മ​ണം; 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, October 23, 2020 1:32 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ത​ക്ക​ർ​പ്ര​വി​ശ്യ​യി​ൽ മ​ദ്ര​സ​യ്ക്കു നേ​ർ​ക്കു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 11 കു​ട്ടി​ക​ള​ട​ക്കം 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 14 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഹ​സാ​ര കു​ർ​ലു​ക്കി​ലെ ഗ്രാ​മ​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രെ​ല്ലാം താ​ലി​ബാ​ൻ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് അ​ഫ്ഗാ​ൻ ഭ​ര​ണ​കൂ​ടം അ​വ​കാ​ശ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​യി​ലെ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​ത് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ ഭൂ​രി​ഭാ​ഗ​വും കു​ട്ടി​ക​ളാ​ണെ​ന്നാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം, ത​ക്ക​ർ പ്ര​വി​ശ്യ​യി​ൽ താ​ലി​ബാ​നൊ​രു​ക്കി​യ കെ​ണി​യി​ൽ​പ്പെ​ട്ട് 30 സു​ര​ക്ഷാ​ഭ​ട​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.