ഈ​ജി​പ്തി​ൽ പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ 49 പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം
Saturday, October 24, 2020 3:05 AM IST
കെ​യ്റോ: ഈ​ജി​പ്തി​ൽ പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം 49 ത​ട​വു​പു​ള്ളി​ക​ളെ ഒ​രു​മി​ച്ച് തൂ​ക്കി​ലേ​റ്റി​യ ഈ​ജി​പ്ഷ്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം. അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച് ആ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഒ​രു സ​ർ​ക്കാ​ർ അ​നു​കൂ​ല മാ​ധ്യ​മ​ത്തി​ൽ നി​ന്നാ​ണ് സം​ഭ​വ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യ​തെ​ന്നും തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട​വ​രി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ന​യി​ച്ച​വ​രും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച് വ്യ​ക്ത​മാ​ക്കി. ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ 13 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട 49 പേ​രി​ൽ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​യ 15 പേ​ർ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഈ​ജി​പ്തി​ലെ ആ​ദ്യ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​ർ​സി​യു​ടെ ഭ​ര​ണം പ​ട്ടാ​ളം അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നാ​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​യി​രു​ന്നു ഇ​വ​ർ.

ഇ​തി​നു പു​റ​മെ സോ​ൾ​ജി​യേ​ഴ്സ് ഒ​ഫ് ഈ​ജി​പ്ത് എ​ന്ന പേ​രി​ൽ 2014ൽ ​സാ​യു​ധ ആ​ക്ര​മ​ണം ന​ട​ത്തി​യ 10 പേ​രും വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​യ​വ​രി​ലു​ണ്ട്.

ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ കെ​യ്റോ​യ്ക്ക് സ​മീ​പം ഒ​രു പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ളെ​യും അ​ല​ക്സാ​ണ്ട്രി​യ​യി​ൽ ന​ട​ന്ന ഒ​രു അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പേ​രെ​യും വ​ധി​ച്ചു - ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.