കോ​വി​ഡ് പ്ര​തി​സ​ന്ധി: ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ വേ​ത​നം 15 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ചു
Saturday, October 24, 2020 8:05 AM IST
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ന്‍റെ സെ​ൻ​ട്ര​ൽ ക​രാ​റു​ള്ള പു​രു​ഷ ക്രി​ക്ക​റ്റ​ർ​മാ​രു​ടെ വേ​ത​നം 15 ശ​ത​മാ​നം ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് വെ​ട്ടി​ക്കു​റ​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ലത്തി​ൽ വ​രു​മാ​ന​ത്തി​ൽ വ​ന്ന ഇ​ടി​വ് മൂ​ല​മാ​ണ് ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ച​ത്. മാ​ച്ച് ഫീ​യി​ലും ബോ​ണ​സി​ലും 15% കു​റ​വ് വ​രു​ത്താ​ൻ പു​രു​ഷ താ​ര​ങ്ങ​ൾ സ​മ്മ​തി​ച്ചു.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങി​യ ക​രാ​ർ പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് താ​ര​ങ്ങ​ളു​ടെ വേ​ത​നം വെ​ട്ടി​ക്കു​റ​ച്ച​ത്. ഈ ​സീ​സ​ണി​ൽ കോ​വി​ഡ് മൂ​ലം മാ​റ്റി​വെ​ച്ച മുഴു​വ​ൻ മ​ത്സ​ര​ങ്ങ​ൾ എ​ല്ലാം ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീം ​ക​ളി​ച്ചെ​ങ്കി​ലും വ​രു​മാ​ന​ത്തി​ൽ വ​ന്ന വ​മ്പ​ൻ ഇ​ടി​വാ​ണ് വ​ന്ന​ത്.

നേ​ര​ത്തെ, ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് ബോ​ർ​ഡി​നെ സ​ഹാ​യി​ക്കാ​നാ​യി താ​ര​ങ്ങ​ൾ അ​ഞ്ച് ല​ക്ഷം പൗ​ണ്ട് വീ​തം സം​ഭാ​വ​ന​യാ​യി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.