ലി​ബി​യ​യി​ൽ ശാ​ശ്വ​ത വെ​ടി​നി​ർ​ത്ത​ലി​നു ധാ​ര​ണ​യാ​യെ​ന്ന് യു​എ​ൻ
Saturday, October 24, 2020 8:22 AM IST
ജ​നീ​വ: ലി​ബി​യ​യി​ൽ പോ​രാ​ട്ടം ന​ട​ത്തു​ന്ന ഇ​രു​വി​ഭാ​ഗ​വും ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നു ധാ​ര​ണ​യാ​യി. യു​എ​ന്നി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ലി​ബി​യ​ൻ സ​ർ​ക്കാ​രാ​യ ഗ​വ​ൺ​മെ​ന്‍റ് ഓ​ഫ് നാ​ഷ​ണ​ൽ അ​ക്കോ​ർ​ഡും എ​തി​ര്‍​പ​ക്ഷ​ത്തു​ള്ള കി​ഴ​ക്ക​ന്‍ ലി​ബി​യ ആ​സ്ഥാ​ന​മാ​യു​ള്ള ലി​ബി​യ നാ​ഷ​ണ​ല്‍ ആ​ര്‍​മി​യും ത​മ്മി​ലാ​ണ് പ​ര​സ്പ​ര വെ​ടി​നി​ര്‍​ത്ത​ല്‍ ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

ജ​നീ​വ​യി​ല്‍ അ​ഞ്ചു ദി​വ​സ​മാ​യി ന​ട​ന്ന മ​ധ്യ​സ്ഥ ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷ​മാ​ണ് വെ​ള്ളി​യാ​ഴ്ച ലി​ബി​യ​ന്‍ പാ​ര്‍​ട്ടി​ക​ള്‍ സ്ഥി​ര​മാ​യ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​ലെ​ത്തി​യ​തെ​ന്ന് ലി​ബി​യ​ൻ ദൗ​ത്യ​ത്തി​നാ​യു​ള്ള യു​എ​ന്‍ വ​ക്താ​വ് സ്റ്റെ​ഫാ​നി വി​ല്യം​സ് അ​റി​യി​ച്ചു.

ക​രാ​ര്‍ പ്ര​കാ​രം എ​ല്ലാ കൂ​ലി​പ്പ​ട​യാ​ളി​ക​ളും വി​ദേ​ശ പോ​രാ​ളി​ക​ളും മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ ലി​ബി​യ വി​ട്ടു പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ എ​ന്നു പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്നു വ്യ​ക്ത​ത​യി​ല്ല.

സ​ഖ്യ​ക​ക്ഷി സൈ​ന്യം 2011ൽ ​ഏ​കാ​ധി​പ​തി ഗ​ദ്ദാ​ഫി​യെ വ​ധി​ച്ച ശേ​ഷം രാ​ജ്യം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി​രു​ന്നു. ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ക​ല​ഹം രാ​ജ്യ​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.