സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ൽ ഇ​റ​ക്കു​മ​തി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്ക്
Saturday, October 24, 2020 9:23 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്ത് നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ൽ വി​ൽ​ക്കു​ന്ന​ത് വി​ല​ക്കി കേ​ന്ദ്രം. ഈ ​നി​ർ​ദേശം രാ​ജ്യ​ത്തെ 4,000 സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ൽ ന​ൽ​കി​യ​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഈ ​നി​രോ​ധ​നം വി​ദേ​ശ മ​ദ്യ​ത്തി​നു​ൾ​പ്പ​ടെ ഏ​ർ​പ്പ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സൈ​നി​ക​ര്‍​ക്കും വി​ര​മി​ച്ച സൈ​നി​ക​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും കു​റ​ഞ്ഞ വി​ല​യ്ക്ക് മ​ദ്യം, ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ള്‍ സൈ​നി​ക കാ​ന്‍റീ​നു​ക​ൾ വ​ഴി വി​ൽ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​ക​ളി​ല്‍ ഒ​ന്നാ​ണ് സൈ​നി​ക കാ​ന്‍റീ​നു​ക​ള്‍.

ക​ര, വ്യോ​മ, നാ​വി​ക സേ​ന​ക​ളു​മാ​യി ഈ ​വി​ഷ​യം ച​ര്‍​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഈ ​നി​ർ​ദേ​ശ​ത്തോ​ട് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ല്‍ ഏ​തെ​ല്ലാം വി​ദേ​ശ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കാ​ണ് നി​രോ​ധ​നം എ​ന്ന​ത് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​ദ്യ​വും പ​ട്ടി​ക​യി​ലു​ണ്ടാ​കാ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഡി​ഫ​ന്‍​സ് സ്റ്റ​ഡീ​സ് ആ​ന്‍​ഡ് അ​നാ​ലി​സി​സി​ന്‍റെ ഓ​ഗ​സ്റ്റി​ലെ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ലെ മൊ​ത്തം വി​ല്‍​പ്പ​ന മൂ​ല്യ​ത്തി​ന്‍റെ 6-7 ശ​ത​മാ​നം ഇ​റ​ക്കു​മ​തി ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​ണ്. ഡ​യ​പ്പ​റു​ക​ള്‍, ഹാ​ന്‍​ഡ് ബാ​ഗു​ക​ള്‍, വാ​ക്വം ക്ലീ​ന​റു​ക​ള്‍, ലാ​പ്‌​ടോ​പ് തു​ട​ങ്ങി​യ ചൈ​നീ​സ് ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​ണ് ഇ​തി​ൽ അ​ധി​ക​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.