ഇ​ന്ന് വി​ജ​യ​ദ​ശ​മി; അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ കു​റി​ച്ച് കു​രു​ന്നു​ക​ൾ
Monday, October 26, 2020 7:29 AM IST
കോ​ട്ട​യം: അ​നേ​കാ​യി​രം കു​രു​ന്നു​ക​ൾ​ക്ക് അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം പ​ക​ർ​ന്ന് ഇ​ന്ന് വി​ജ​യ​ദ​ശ​മി. മു​ൻ​വ​ർഷ​ങ്ങ​ളി​ലേ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ക​ർ​ശ​ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.

പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മു​കാം​ബി​കാ ക്ഷേ​ത്രം, പ​റ​വൂ​ർ ദ​ക്ഷി​ണ മൂ​കാം​ബി​കാ ക്ഷേ​ത്രം, തി​രൂ​ർ തു​ഞ്ച​ൻപ​റ​ന്പ് തു​ട​ങ്ങി​യ സ്ഥലങ്ങളിലാണ് എഴുത്തിനിരുത്ത് ചടങ്ങുകൾ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ളത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ തു​ഞ്ച​ൻ​പ​റ​ന്പി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ഒ​ന്നും ത​ന്നെ​യി​ല്ല.

പ​ന​ച്ചി​ക്കാ​ട്ടാ​ക​ട്ടെ ആ​കൈ 700 കു​രു​ന്നു​ക​ൾ മാ​ത്ര​മാ​ണ് അ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന​ത്. അ​തും ഓ​ണ്‍​ലൈ​നി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ മാ​ത്രം. പ​റ​വൂ​രും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​ണ് ച​ട​ങ്ങു​ക​ൾ.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്താ​ൻ ആ​ചാ​ര്യ·ാ​ർ ഉ​ണ്ടാ​കി​ല്ല. പ​ക​രം ര​ക്ഷി​താ​ക്ക​ൾ ത​ന്നെ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്ത​ണം. കു​ഞ്ഞി​ന്‍റെ നാ​വി​ൽ എ​ഴു​ത്തി​നി​രു​ത്തു​ന്ന​തി​നു​ള്ള സ്വ​ർ​ണ മോ​തി​ര​വും ര​ക്ഷി​താ​ക്ക​ൾ കൊ​ണ്ടു വ​ര​ണം.

ക​ഴി​വ​തും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ വീ​ടു​ക​ളി​ൽ ത​ന്നെ ന​ട​ത്ത​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.