അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ ഫ​ലം; ഏ​റെ വൈ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്
Wednesday, October 28, 2020 3:44 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ക്കാ​നി​രി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പൂ​ർ​ണ​മാ​യും എ​ന്ന​ത്തേ​ക്ക് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന ആ​കാം​ഷ​യി​ലാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ.

ഇ​ത്ത​വ​ണ​ത്തെ പൂ​ർ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഏ​റെ വൈ​കി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ വ​ർ​ധി​ച്ച​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നേ​ര​ത്തെ പ്രാ​യ​മാ​യ​വ​ർ​ക്കും രോ​ഗ​ബാ​ധി​ത​ർ​ക്കും അ​മേ​രി​ക്ക​യി​ൽ ഇ​ല്ലാ​ത്ത അ​മേ​രി​ക്ക​ക്കാ​ർ​ക്കു​മാ​യി​രു​ന്നു പോ​സ്റ്റ​ൽ വോ​ട്ടി​ന് അ​ർ​ഹ​ത. എ​ന്നാ​ൽ കോ​വി​ഡ് പ​ശ്ചാ​ത്ത​ലം ക​ണ​ക്കി​ലെ​ടു​ത്ത് പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ​ക്ക് വ്യാ​പ​ക​മാ​യി അു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം 80 മി​ല്യ​ണി​ലേ​റെ​പ്പേ​ർ ഈ ​സൗ​ക​ര്യം വി​നി​യോ​ഗി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് ഇ​തെ​ന്നാ​ണ് വി​വ​രം.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​സ്്റ്റ​ൽ വോ​ട്ടു​ക​ൾ എ​ത്തി​യാ​ലും ഈ ​വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​തി​ന് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​മാ​യി ഏ​കീ​കൃ​ത രീ​തി​യ​ല്ല നി​ല​വി​ലു​ള്ള​തെ​ന്ന​തും കാ​ര്യ​ങ്ങ​ൾ വൈ​കി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.