ശി​വ​ശ​ങ്ക​റി​നെ​തി​രേ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Thursday, October 29, 2020 1:52 PM IST
കൊ​ച്ചി: സ്വ​ർ​ണ ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ൻ സ​ഹാ​യം ചെ​യ്തു​വെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എം.​ശി​വ​ശ​ങ്ക​റി​നെ​തി​രേ കോ​ട​തി വ​ള​പ്പി​ൽ പ്ര​തി​ഷേ​ധം.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ശി​വ​ശ​ങ്ക​റി​നെ മു​സ് ലിം ​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി. പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​ഞ്ഞു.

ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച ശി​വ​ശ​ങ്ക​റി​നെ ഇ​ഡി വീ​ണ്ടും ഓ​ഫീ​സി​ൽ എ​ത്തി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷം വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ൽ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.