ക​ണ്ണൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ളി​ൽ സം​ഘ​ർ​ഷം
Friday, October 30, 2020 3:08 PM IST
ക​ണ്ണൂ​ർ/​തി​രു​വ​ന​ന്ത​പു​രം: എം.​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സെ​ക്ര​ട്ട​റി​യേ​റ്റ് വ​ള​പ്പി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ണ്ണൂ​രി​ൽ ക​ള​ക്ട്രേ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി. മാ​ർ​ച്ച് ക​ള​ക്ടേ​റ്റി​ന് മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. പി​ന്നാ​ലെ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഏ​റെ നേ​രം സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.