യു​വി ജോ​സി​നെ​യും സ​ന്തോ​ഷ് ഈ​പ്പ​നെ​യും ഇഡി ചോ​ദ്യം ചെ​യ്തു വിട്ടയച്ചു
Saturday, October 31, 2020 10:37 PM IST
കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ വ​ട​ക്കാ​ഞ്ചേ​രി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടി​ല്‍ സി​ഇ​ഒ യു​വി ജോ​സ്, യൂ​ണി​ടാ​ക് ബി​ൽ​ഡേ​ഴ്സ് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ൻ എ​ന്നി​വ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു.

എം. ശിവ​ശ​ങ്ക​റി​നൊ​പ്പ​മി​രു​ത്തിയാണ് ഇരുവരേയും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം​ചെ​യ്തത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടു. യുവി ജോസിനെ ആദ്യം വിട്ടയച്ചു. അരമണിക്കൂറിന് ശേഷം സന്തോഷ് ഈപ്പനും ഇഡി ഓഫീസിൽനിന്നും മടങ്ങി.

യൂ​ണി​ടാ​ക്കി​നു ക​രാ​ര്‍ ല​ഭി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ കൈ​ക്കൂ​ലി ന​ല്‍​കി​യോ​യെ​ന്ന കാ​ര്യ​മാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ല്‍ ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്കാ​ളി​ത്തം, ഗൂ​ഢാ​ലോ​ച​ന എ​ന്നി​വ​യും പ​രി​ശോ​ധി​ക്കു​ന്നു.

കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ന​ട​ന്ന ചോ​ദ്യം​ചെ​യ്ത​ലി​ൽ സ്ഥി​രം മ​റു​പ​ടി​യി​ല്‍ മൂ​വ​രും ഒ​തു​ങ്ങി​യെ​ന്നാ​ണ് സൂ​ച​ന. വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ത് ഒ​രു പ്ര​ത്യേ​ക പ​ദ്ധ​തി​യാ​ണെ​ന്നാ​ണ് ത​ന്നെ അ​റി​യി​ച്ചി​രു​ന്ന​തെ​ന്നും ലൈ​ഫ് മി​ഷ​ന്‍ എ​ന്ന സ​ര്‍​ക്കാ​ര്‍ പേ​ര് മാ​ത്ര​മേ പ​ദ്ധ​തി​ക്കു​ള്ളൂ​വെ​ന്നു​മാ​ണു യു.​വി. ജോ​സ് പ​റ​യു​ന്ന​ത്. ക​രാ​റി​നെ​ക്കു​റി​ച്ചും മ​റ്റു കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യി ഒ​ന്നും അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.