കാ​ത്തി​രി​പ്പ് വെ​റു​തെ​യാ​യി​ല്ല..! ത​മി​ഴ്നാ​ട്ടി​ൽ കി​ണ​റ്റി​ൽ വീ​ണ ആ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, November 20, 2020 7:23 AM IST
ധ​ർ​മ​പു​രി: ത​മി​ഴ്‌​നാ​ട്ടി​ലെ ധ​ര്‍​മ​പു​രി​യി​ല്‍ 50 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് വീ​ണ ആ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി. നീ​ണ്ട 15 മ​ണി​ക്കൂ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ആ​ന​യെ പു​റ​ത്തെ​ത്തി​ച്ച​ത്.

ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് വ​ടം കെ​ട്ടി​യാ​ണ് ആ​ന​യെ പു​റ​ത്തെ​ടു​ത്ത​ത്. ആ​ന​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് വെ​റ്റി​ന​റി ഡോ​ക്ട​ർമാർ‌ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് ആ​ന കി​ണ​റ്റി​ൽ വീ​ണ​ത്.

കൃ​ഷി​യി​ട​ത്തി​ലെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ലേ​ക്ക് പി​ടി​യാ​ന അ​ബ​ദ്ധ​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ആ​ന​യെ കി​ണ​റി​നു​ള്ളി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ക്കു​ന്ന​ത് കാ​ണാ​ന്‍ വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ച് കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.