ഒ​ടു​വി​ൽ മ​നം​മാ​റ്റം: അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന് വൈ​റ്റ്ഹൗ​സി​ന് നി​ർ​ദേ​ശം ന​ൽ​കി ട്രം​പ്
Tuesday, November 24, 2020 9:36 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം ഡോ​ണ​ള്‍​ഡ് ട്രം​പ് അം​ഗീ​ക​രി​ച്ചു. ജോ ​ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ട്രം​പ് വൈ​റ്റ് ഹൗ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​നാ​യി ആ​വ​ശ്യ​മു​ള്ള ന​ട​പ​ടി​ക​ള്‍ ചെ​യ്യാ​ന്‍ ജ​ന​റ​ല്‍ സ​ര്‍​വീ​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് ട്രം​പ് ട്വീ​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്കാ​യി ജോ ​ബൈ​ഡ​ന്‍റെ ഓ​ഫീ​സി​ന് 63 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. മി​ഷി​ഗ​ണി​ലെ ഫ​ല​വും എ​തി​രാ​യ​തോ​ടെ​യാ​ണ് ട്രം​പി​ന് മ​നം​മാ​റ്റ​മു​ണ്ടാ​യ​ത്.

നേ​ര​ത്തെ, ബൈ​ഡ​ന് അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​തി​രു​ന്ന എ​മി​ലി മ​ര്‍​ഫി ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു. ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ ബൈ​ഡ​ന്‍ പക്ഷം സ്വാ​ഗ​തം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.