43 മൊ​ബൈ​ൽ ആ​പ്പു​ക​ൾ കൂ​ടി കേ​ന്ദ്രം നി​രോ​ധി​ച്ചു; ഏ​റെ​യും ചൈ​നീ​സ് ആ​പ്പു​ക​ൾ
Tuesday, November 24, 2020 6:08 PM IST
ന്യൂ​ഡ​ൽ​ഹി: 43 മൊ​ബൈ​ൽ ആ​പ്പു​ക​ൾ കൂ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. നി​രോ​ധി​ച്ച​വ​യി​ൽ ഏ​റെ​യും ചൈ​നീ​സ് ആ​പ്പു​ക​ളാ​ണ്. ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് രാ​ജ്യ​ത്ത് ചൈ​നീ​സ് ആ​പ്പു​ക​ൾ നി​രോ​ധി​ക്കു​ന്ന​ത്.

സ്നാ​ക് വീ​ഡി​യോ. വീ​ഡേ​റ്റ്, ബോ​ക്സ്റ്റാ​ർ, അ​ലി എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ​വ​യാ​ണ് നി​രോ​ധി​ത പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ധാ​ന ആ​പ്ലി​ക്കേ​ഷ​നു​ക​ൾ. ആ​ലി​ബാ​ബ വ​ർ​ക്ക് ബെ​ഞ്ച്, ആ​ലി​പേ ക്യാ​ഷ​ർ, കാം ​കാ​ർ​ഡ്, അ​ഡോ​ർ ആ​പ്പ്, മാം​ഗോ ടി​വി, ക്യാ​ഷ​ർ വാ​ല​റ്റ് എ​ന്നി​വ​യും നി​രോ​ധി​ത ആ​പ്പു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സു​ര​ക്ഷാ പ്ര​ശ്നം ഉ​ന്ന​യി​ച്ച് പ​ബ്ജി, ടി​ക് ടോ​ക് അ​ട​ക്ക​മു​ള്ള മൊ​ബൈ​ൽ ആ​പ്പു​ക​ൾ നേ​ര​ത്തെ നി​രോ​ധി​ച്ചി​രു​ന്നു. ചൈ​ന​യു​മാ​യി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​പ്പു​ക​ൾ നി​രോ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.