സ്പു​ട്നി​ക് കൊ​റോ​ണ വാ​ക്സി​ൻ 95 ശ​ത​മാ​നം ഫ​ല​പ്ര​ദം; അ​വ​കാ​ശ​വാ​ദ​വു​മാ​യി റ​ഷ്യ
Tuesday, November 24, 2020 6:19 PM IST
മോ​സ്കോ: റ​ഷ്യ​യു​ടെ കൊ​റോ​ണ വാ​ക്സി​ൻ സ്പു​ട്നി​ക് 95 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മെ​ന്നു നി​ർ​മാ​താ​ക്ക​ൾ. പ​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ ഇ​ട​ക്കാ​ല വി​ശ​ക​ല​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു വാ​ക്സി​ൻ ഫ​ല​പ്ര​ദ​മെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ എ​ത്തി​യ​തെ​ന്നാ​ണു റ​ഷ്യ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ 18,794 പേ​രി​ൽ 39 പേ​ർ​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ​രീ​ക്ഷ​ണം ന​ട​ത്തി​യ​വ​രി​ൽ 28 ദി​വ​സ​ത്തി​നു​ശേ​ഷം ഫ​ലം വി​ല​യി​രു​ത്തി​യ​പ്പോ​ൾ 91.4 ശ​ത​മാ​ന​വും 42 ദി​വ​സ​ത്തി​നു​ശേ​ഷം വി​ല​യി​രു​ത്തി​യ​പ്പോ​ൾ 95 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​താ​യും റ​ഷ്യ​ൻ ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ത​ല​വ​ൻ പ​റ​ഞ്ഞു. മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​വും പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​യി​രി​ക്കും വാ​ക്സി​ന്‍റെ കാ​ര്യ​ക്ഷ​മ​ത അ​ന്തി​മ​മാ​യി വി​ല​യി​രു​ത്തു​ക.

ലോ​ക​ത്ത് ആ​ദ്യ​മാ​യി അം​ഗീ​കാ​രം ല​ഭി​ച്ച കോ​വി​ഡ് വാ​ക്സി​നാ​ണ് സ്പു​ട്നി​ക് 5. റ​ഷ്യ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് ഗ​മേ​ല​യ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​ത്. ഈ ​വ​ർ​ഷം ത​ന്നെ രാ​ജ്യ​ത്ത് വാ​ക്സി​ന്‍റെ 100 കോ​ടി ഡോ​സു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് റ​ഷ്യ പ​ദ്ധ​തി​യി​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബ്രി​ട്ടീ​ഷ് മ​രു​ന്ന് നി​ർ​മാ​ണ ക​ന്പ​നി​യാ​യ അ​സ്ട്ര​സെ​നെ​ക​യും ഒ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ക്കു​ന്ന കൊ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.