അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ വേ​ര്‍​പാ​ട് തീ​രാ​ന​ഷ്ടം: എ.​കെ. ആ​ന്‍റ​ണി
Wednesday, November 25, 2020 12:32 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി രാ​ഷ്ട്രീ​യ​ത്തി​ലെ ത​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ വേ​ര്‍​പാ​ട് തീ​രാ​ദുഃ​ഖ​മാ​യെ​ന്നു മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. 1977 മു​ത​ല്‍ ഉ​റ്റ സു​ഹൃ​ത് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന മു​ന്‍ ആ​സാം മു​ഖ്യ​മ​ന്ത്രി ത​രു​ണ്‍ ഗൊ​ഗോ​യി​യു​ടെ മ​ര​ണ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ 1984 മു​ത​ല്‍ ത​ന്‍റെ എ​ല്ലാ​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ മ​ര​ണം താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​ത്താ​ണെ​ന്ന് ആ​ന്‍റ​ണി അ​നു​സ്മ​രി​ച്ചു.

ഡ​ല്‍​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ നി​ന്ന് ദീ​പി​ക ലേ​ഖ​ക​നെ ടെ​ലി​ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് ആ​ന്‍റ​ണി ത​ന്‍റെ അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ന്‍റ​ണി​യും ഭാ​ര്യ എ​ലി​സ​ബ​ത്തും ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ട്.

അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ​യും ത​രു​ണ്‍ ഗൊ​ഗോ​യി​യു​ടെ​യും വേ​ര്‍​പാ​ട് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് തീ​രാ​ന​ഷ്ട​മാ​ണ്. ഇ​രു​വ​ര്‍​ക്കും പ​ക​രം വ​യ്ക്കാ​നാ​കി​ല്ല. പാ​ര്‍​ട്ടി​ക്കും രാ​ജ്യ​ത്തി​നും വേ​ണ്ടി ജീ​വി​തം മു​ഴു​വ​ന്‍ ആ​ത്മാ​ര്‍​ഥ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​രാ​ണ് ര​ണ്ടു നേ​താ​ക്ക​ളും. പാ​ര്‍​ട്ടി​യി​ലെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളി​ലും ക്രൈ​സി​സ് മാ​നേ​ജ​രാ​യി​രു​ന്ന അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍ അ​ത്യ​പൂ​ര്‍​വ​മാ​യ രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​ത​യും പ്ര​ക​ട​മാ​ക്കി. വ്യ​ക്തി​പ​ര​മാ​യി ഇ​രു​വ​രോ​ടും വ​ള​രെ ഇ​ഴ​യ​ടു​പ്പ​മു​ള്ള ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

1984 മു​ത​ല്‍ ഡ​ല്‍​ഹി രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വു​മ​ടു​ത്ത സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന പ​ട്ടേ​ലി​ന്‍റെ​യും 1997 മു​ത​ല്‍ വ​ള​രെ ഊ​ഷ്മ​ള ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന ഗൊ​ഗോ​യു​ടെ മ​ര​ണ​വും ഏ​റെ വേ​ദ​നി​പ്പി​ച്ചു. ഇ​രു​വ​ര്‍​ക്കും ആ​ദ​രാ​ജ്ഞ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്നു​വെ​ന്നും ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.