ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Friday, November 27, 2020 10:11 AM IST
തിരുവനന്തപുരം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. വി​ഴി​ഞ്ഞ​ത്താ​ണ് സം​ഭ​വം.

അ​യ​ല്‍​വാ​സി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട്ട​പ്പു​റം സ്വ​ദേ​ശി ഗ്രി​ഫി​നെ വി​ഴി​ഞ്ഞം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​തേ​തു​ട​ര്‍​ന്ന് യു​വാ​വി​ന്‍റെ ബ​ന്ധു​ക​ളും ഒ​രു സം​ഘം രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി.

ഇ​തോ​ടെ ഇ​വ​രും പോ​ലീ​സും ത​മ്മി​ല്‍ വാ​ക്ക് ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ​യാ​ണ് ഗ്രി​ഫി​ന്‍റെ സ​ഹോ​ദ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​ര്‍ ശ​രീ​ര​ത്തി​ലേ​ക്ക് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു. തൊ​ട്ടു പി​ന്നാ​ലെ മാ​താ​വ് കു​ഴ​ഞ്ഞ് വീ​ണു.

ഉ​ട​ന്‍​ത​ന്നെ സ്ഥ​ല​ത്ത് ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി. കൂ​ടാ​തെ ഗ്രി​ഫി​ന്‍റെ മാ​താ​വി​നെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് പ​രാ​തി​ക്കാ​രി​ക്കെ​തി​രെ​യും കേ​സെ​ടു​ക്കാ​മെ​ന്ന പോ​ലീ​സി​ന്‍റെ ഉ​റ​പ്പി​ന്‍​മേ​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ രാ​ത്രി​യോ​ടെ പി​രി​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.