പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ പാ​ർ​ട്ടി​ക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി: എ. ​വി​ജ​യ​രാ​ഘ​വ​ൻ
Friday, November 27, 2020 6:50 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ പാ​ർ​ട്ടി​ക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ. ​വി​ജ​യ​രാ​ഘ​വ​ൻ. ജാ​ഗ്ര​ത​ക്കു​റ​വ് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​വാ​യ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. ആ​ർ​ക്ക്, ഏ​ത് വ്യ​ക്തി​ക്കെ​ന്ന​ല്ല പൊ​തു​വാ​യ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​ണ് സ​ർ​ക്കാ​രി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ന്ദ്ര നേ​തൃ​ത്വം കൂ​ടി ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പാ​ർ​ട്ടി.

പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ല​ക്ഷ്യം ന​ല്ല​താ​യി​രു​ന്നു. എ​ന്നാ​ൽ നി​യ​മം ത​യാ​റാ​ക്കി​യ​പ്പോ​ൾ പി​ഴ​വ് വ​ന്നു. ശ​രി​യാ​യ തീ​രു​മാ​ന​മെ​ടു​ത്ത​തി​നാ​ൽ ഇ​നി ഇ​തു​സം​ബ​ന്ധി​ച്ച് ച​ർ​ച്ച ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.