ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് മൂ​ന്നാം ദി​വ​സം; അ​തി​ർ​ത്തി​യി​ലേ​ക്ക് കൂ​ടു​ത​ൽ ക​ർ​ഷ​ക​രെ​ത്തു​ന്നു
Saturday, November 28, 2020 1:39 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക​ന​യ​ങ്ങ​ള്‍​ക്കെ​തി​രാ​യ ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ചി​ല്‍ കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സൂ​ച​ന. മാ​ര്‍​ച്ച് മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ മാ​ര്‍​ച്ചി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ ഇ​ന്നെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം, മാ​ര്‍​ച്ചി​ന് ഡ​ല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി. ക​ര്‍​ഷ​ക​ര്‍​ക്ക് ബു​രാ​രി​യി​ലെ നി​രാ​ങ്ക​രി ഗ്രൗ​ണ്ടി​ല്‍ പ്ര​തി​ഷേ​ധി​ക്കാ​മെ​ന്നാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ച​ത്.

എ​ന്നാ​ല്‍ ജ​ന്ത​ര്‍​മ​ന്ദ​റി​ലോ രാം​ലീ​ല മൈ​താ​നി​യി​ലോ സ​മ​രം ചെ​യ്യാ​ന്‍ സ്ഥ​ലം ന​ല്‍​ക​ണ​മെ​ന്നാ​ണ് വ​ലി​യൊ​രു വി​ഭാ​ഗം ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. ഡി​സം​ബ​ര്‍ മൂ​ന്നി​ന് ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.