സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം​ചെ​യ്യേ​ണ്ട സ്ഥി​തി: ചെ​ന്നി​ത്ത​ല
Saturday, November 28, 2020 4:01 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം​ചെ​യ്യേ​ണ്ട സ്ഥി​തി​യെ​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രിയുടെ പ​ങ്കി​ൽ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണ്. ചോ​ദ്യം​ചെ​യ്യ​ലി​നെ സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും ഭ​യ​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
‌‌‌‌‌‌‌
ക​ള്ള​ക്കേ​സു​കൊ​ണ്ട് പ്ര​തി​പ​ക്ഷ​ത്തെ നി​ശ​ബ്ദ​രാ​ക്കാ​ൻ ക​ഴി​യി​ല്ല. മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്നു. നാ​ല​ര​വ​ർ​ഷം ഇ​ല്ലാ​തി​രു​ന്ന കേ​സു​ക​ളാ​ണ് ഇ​പ്പോ​ൾ പൊ​ന്തി​വ​രു​ന്ന​ത്. ക​ള്ള​ക്കേ​സെ​ടു​ത്ത് വാ​യ​ട​പ്പി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കെ​എ​സ്എ​ഫ്ഇ​യി​ലെ അ​ഴി​മ​തി​യി​ൽ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് രോ​ഷം കൊ​ള്ളു​ന്ന​ത് എ​ന്തി​നെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഒ​രു സ​ത്യ​വും പു​റ​ത്തു​വ​ര​രു​ത് എ​ന്ന നി​ല​പാ​ടാ​ണ് ധ​ന​മ​ന്ത്രി​യു​ടേ​ത്. കെ​എ​സ്എ​ഫ്ഇ​യി​ലെ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ചെ​മ്പൂ​ച്ചി​റ സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.