24 മ​ണി​ക്കൂ​റി​നി​ടെ 36,604 കേ​സു​ക​ൾ; രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ 95 ല​ക്ഷ​ത്തി​ലേ​ക്ക്
Wednesday, December 2, 2020 11:17 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,604 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 501 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 94,99,414 ആ​യി. മ​ര​ണ​സം​ഖ്യ 1,38,122 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,28,644 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട് 89,32,647 പേ​ര്‍ രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 43,062 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

രാ​ജ്യ​ത്ത് നി​ല​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ തൊ​ട്ടു​പി​ന്നി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.