ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​യ​ലി​ൽ മ​രി​ച്ച ​നി​ല​യി​ൽ
Wednesday, December 2, 2020 11:43 AM IST
കൊ​ല്ലം: ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​യ​ലി​ൽ ചാ​ടി മ​രി​ച്ചു. കൊ​ല്ലം പു​തി​കാ​വ് സ്വ​ദേ​ശി അ​ൻ​വ​ർ (35) ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ഇ​യാ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പം കാ​യ​ലി​ൽ ചാ​ടി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സു​മെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.

രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. വി​വാ​ഹി​ത​നാ​ണ്. അ​ഞ്ച​ൽ സ്വ​ദേ​ശി​നി​യാ​ണ് ഭാ​ര്യ.

അ​ൻ​വ​ർ കോ​ഴി​ക്കോ​ട്ടേ​ക്ക് ജോ​ലി​ക്ക് പോ​കാ​നാ​യി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​ൽ രാ​ത്രി 12 ഓ​ടെ എ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം ജി​ല്ലാ​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.