ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ർ എ​ന്‍​സി​സി:​വി​ശ​ദീ​ക​ര​ണം തേ​ടി
Thursday, December 3, 2020 5:08 AM IST
കൊ​ച്ചി: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നാ​ഷ​ണ​ല്‍ കേ​ഡ​റ്റ്‌​സ് കോ​ര്‍​പ്‌​സി​ല്‍ (എ​ന്‍​സി​സി) ചേ​രാ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്ന വി​ധം നി​യ​മ​ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ക്കാ​രി​യു​മാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണു സിം​ഗി​ള്‍ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.

എ​ന്‍​സി​സി ആ​ക്ടി​ലെ സെ​ക്ഷ​ന്‍ ആ​റ് പ്ര​കാ​രം ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും മാ​ത്ര​മാ​ണ് എ​ന്‍​സി​സി​യി​ല്‍ ചേ​രാ​നാ​വു​ക​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ത​ന്‍റെ അ​പേ​ക്ഷ നി​ര​സി​ച്ചെ​ന്നു ഹ​ര്‍​ജി​യി​ൽ പ​റ​യു​ന്നു. ഹ​ര്‍​ജി പ​ത്തു ദി​വ​സം ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.