തിരുവനന്തപുരം: ആശങ്കയുടെ തിരയുയർത്തി കടൽകടന്ന് ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്താണ് പ്രവേശിച്ചത്.
മുല്ലത്തീവിലെ ത്രിങ്കോന്‍മാലയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെയാണ് കരയിലേക്ക് കടന്നത്. ശക്തമായ കാറ്റിൽ ജാഫ്നയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി.
ജാഫ്നയിലെ വാൽവെട്ടിത്തുറയിൽ നിരവധി വീടുകൾ തകർന്നു. മരങ്ങള്‍ കടപുഴകി. മുല്ലത്തീവ് കിള്ളിനോച്ചി മേഖലകളിൽ കനത്ത പേരാമാരിയും കാറ്റുമാണ്.
ഇന്ന് രാത്രിയോടെ തമിഴ്നാട്ടിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് രാമനാഥപുരം, കന്യാകുമാരി, തിരുനൽവേലി ജില്ലകളിൽ കനത്ത മഴയുണ്ടാകും. ചുഴലിക്കാറ്റ് കന്യാകുമാരിക്ക് 380 കിലോമീറ്റർ അടുത്തെത്തിയതായാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
കേരളത്തിൽ പ്രവേശിക്കുന്ന ബുറേവി ന്യൂനമർദമായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ കാറ്റ് അറബിക്കടലിലേക്ക് നീങ്ങും.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മേഖലയിലൂടെയാകും ചുഴലിക്കാറ്റ് കടന്നുപോവുക. ജില്ലയിലെ 48 വില്ലേജുകളിൽ അതീവ ജാഗ്രതാ നിർദേശം ന ൽകി. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഇന്നു രാത്രി മുതൽ തെക്കൻ ജില്ലകളിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മണിക്കൂറിൽ 65 മുതൽ 85 വരെ കിലോമീറ്റർ വേഗത്തിൽ അതിശക്തമായ കാറ്റ് വീശിയേക്കും. ഒൻപത് ജില്ലകളിൽ ശനി യാഴ്ച വരെ കനത്ത മഴയക്കും സാധ്യയുണ്ട്.
ഇന്നലെ ഉച്ചയോടെ ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നും 110 കിലോമീറ്ററും പാന്പനിൽ നിന്ന് 330 കിലോമീറ്ററും കന്യാകുമാരിയിൽനിന്ന് 520 കിലോമീ റ്ററും അകലെയെത്തിയ ചുഴലിക്കാറ്റ് മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ സഞ്ചാരം തുടരുകയാണ്.
നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്നു റെഡ് അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ചും തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.