പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ വൃ​ദ്ധ ക​ര്‍​ഷ​ക​ന് അ​ടി​യേ​റ്റി​ല്ലെ? ബിജെപി വാ​ദം ശ​രി​യോ, സത്യം ഇതാണ്
Thursday, December 3, 2020 7:07 AM IST
കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തെ ലാ​ത്തി​ച്ചാ​ര്‍​ജും ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും ഉ​ള്‍​പ്പെ​ടെ സ​ര്‍​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യാ​ണ് പോ​ലീ​സ് നേ​രി​ടു​ന്ന​ത്. പ്രാ​യ​മാ​യ ക​ര്‍​ഷ​ക​നെ പോ​ലീ​സ് അ​ടി​ക്കു​ന്ന ദൃ​ശ്യം ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.

പി​ടി​ഐ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ര​വി ചൗ​ധ​രി എ​ടു​ത്ത ചി​ത്ര​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഈ ​ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ രാ​ഹു​ല്‍ ഗാ​ന്ധി​യ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ല്‍ വൃ​ദ്ധ​ക​ര്‍​ഷ​ക​ന് അ​ടി​യേ​റ്റ സം​ഭ​വം വ്യാ​ജ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ബി​ജെ​പി രം​ഗ​ത്തെ​ത്തി.

ക​ര്‍​ഷ​ക​ന് അ​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന് ഇ​തിന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ പ​റ​യു​ന്നു. ഇ​ന്ത്യ ക​ണ്ട​തി​ല്‍ ഏ​റ്റ​വും മോ​ശം പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി എ​ന്ന കു​റി​പ്പോ​ടെ മാ​ള​വ്യ ഈ ​വീ​ഡി​യോ ട്വീ​റ്റ് ചെ​യ്തു. ബി​ജെ​പി അ​നു​കൂ​ല ട്വി​റ്റ​ര്‍ പേ​ജാ​ണ് ആ​ദ്യം ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. വൃ​ദ്ധ​ക​ര്‍​ഷ​ക​നെ പോ​ലീ​സ് തൊ​ട്ടി​ട്ടി​ല്ല, വ​ടി വീ​ശു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​ത്. പ​ക്ഷെ പോ​ലീ​സി​നെ വി​ല്ലി​നാ​ക്കാ​ന്‍ ഈ ​ചി​ത്രം സ​മ​ര്‍​ഥ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു-​പൊ​ളി​റ്റി​ക്ക​ല്‍ കി​ഡ എ​ന്ന ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ബി​ജെ​പി​യു​ടെ വാ​ദം ശ​രി​യാ​ണോ? ക​ര്‍​ഷ​ക​ന് അ​ടി​യേ​റ്റി​ട്ടി​ല്ലെ? ബി​ജെ​പി വാ​ദം അ​ര്‍​ഥ​സ​ത്യം മാ​ത്ര​മാ​ണ്. കാ​ര​ണം ഈ ​വീ​ഡി​യോ​യു​ടെ മു​ന്‍​പു​ള്ള ഭാ​ഗം കൂ​ടി ഉ​ണ്ടാ​യാ​ല്‍ മാ​ത്ര​മേ പൂർണ ചിത്രം മനസിലാകൂ.

ലാ​ത്തി​ച്ചാ​ര്‍​ജി​നി​ടെ സുഖ്ദേവ് സിംഗ് എന്ന വൃ​ദ്ധ ക​ര്‍​ഷ​ക​നെ ഒ​രു പോ​ലീ​സു​കാ​ര​ന് ലാ​ത്തി​ക്ക് അ​ടി​ക്കു​ന്നു. അ​ടി​യേ​റ്റ ഇ​ദ്ദേ​ഹം ഓ​ടി​പ്പോ​കു​മ്പോ​ള്‍ ര​ണ്ടാ​മ​ത് മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന്‍ കൂ​ടി അ​ടി​ക്കു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാ​മ​ത്തെ പോ​ലീ​സു​കാ​ര​ന്‍റെ അ​ടി​യേ​ല്‍​ക്കാ​തെ ഇ​ദ്ദേ​ഹം ര​ക്ഷ​പെ​ട്ട് ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​മാ​ണ് ബി​ജെ​പി നേ​താ​വ് പ​ങ്കു​വ​ച്ച​ത്.

ഈ ​വീ​ഡി​യോ പ്ര​കാ​രം ക​ര്‍​ഷ​ക​ന് അ​ടി​യേ​ല്‍​ക്കു​ന്നി​ല്ല. ആ​ദ്യ​ത്തെ പോ​ലീ​സു​കാ​ര​ന്‍ അ​ടി​ക്കു​ന്ന ഭാ​ഗം വെ​ട്ടി​മാ​റ്റി​യ​തി​നു ശേ​ഷം ര​ണ്ടാ​മ​ത്തെ പോ​ലീ​സു​കാ​ര​ന്‍ ലാ​ത്തി വീ​ശു​ന്ന​തിന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ബി​ജെ​പി അ​നു​കൂ​ല കേ​ന്ദ്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.

അ​ടി​യേ​റ്റ​ത് സ്ഥി​രീ​ക​രി​ക്കാ​നാ​യ​ത് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ര​വി ചൗ​ധ​രി ഈ ​സം​ഭ​വ​ത്തി​ന്‍റെ മ​റ്റൊ​രു ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ ന​ല്‍​കി​യ​തോ​ടെ​യാ​ണ്. ഇ​തി​ല്‍ വൃ​ദ്ധ​ന് അ​ടി​യേ​ല്‍​ക്കു​ന്ന​ത് വ്യ​ക്ത​മാ​യി കാ​ണാ​ന്‍ സാ​ധി​ക്കും.

ബൂംലൈവ് സുഖ്ദേവ് സിംഗിനെ ഹരിയാന-ഡൽഹി അതിർത്തിയിൽ കണ്ടെത്തി. ലാത്തി ചാർജിൽ സുഖ്ദേവ് സിംഗിന് കൈത്തണ്ടയ്ക്കും പുറത്തിനും കാൽ മസിലിനുമാണ് പരിക്കുപറ്റിയതെന്ന് അദ്ദേഹം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.