സി.​എം. ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ​യ്ക്ക് ഊരാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​മാ​യി സാ​ന്പ​ത്തി​ക ഇ​ട​പാ​ട്
Thursday, December 3, 2020 9:28 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ​യ്ക്ക് ഊരാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​മാ​യി സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ണ്ടെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി).

ര​ണ്ടു വ​ർ​ഷം മു​ന്പ് ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കു മ​ണ്ണു​മാ​ന്ത്രി​യ​ന്ത്രം വാ​ട​ക​യ്ക്കു ന​ൽ​കി​യ ഇ​ന​ത്തി​ൽ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​യെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. 80 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​യു​ള്ള മ​ണ്ണു​മാ​ന്ത്രി​യ​ന്ത്രം വാ​ട​ക​യ്ക്കു ന​ൽ​കി​യാ​ണ് ല​ക്ഷ​ങ്ങ​ൾ കൈ​പ്പ​റ്റി​യ​ത്. പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​രോ മ​ണി​ക്കൂ​റി​ലും 2500 രൂ​പ​യെ​ന്ന നി​ര​ക്കി​ൽ വാ​ട​ക കൈ​മാ​റ​ണ​മെ​ന്നാ​ണ് ക​രാ​ർ.

ക​ഴി​ഞ്ഞ​ദി​വ​സം സൊ​സൈ​റ്റി​യി​ൽ ഇ​ഡി ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ലാ​ണ് ര​വീ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ രേ​ഖ​ക​ൾ ല​ഭി​ച്ച​ത്. നി​ക്ഷേ​പ​മു​ള്ള​വ​രു​ടെ പ​ട്ടി​ക പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഈ ​ഗ​ണ​ത്തി​ൽ ര​വീ​ന്ദ്ര​ന്‍റെ പേ​രി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.