ഡീ​ഗോ മ​റ​ഡോ​ണ​യ്ക്ക് ക​ളി​ക്ക​ള​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച ല​യ​ണ​ൽ മെ​സി​ക്ക് പി​ഴ​ശി​ക്ഷ
Thursday, December 3, 2020 10:57 AM IST
ബാ​ഴ്സ​ലോ​ണ: ബാ​ഴ്സ​ലോ​ണ​യു​ടെ അ​ർ​ജ​ന്‍റൈൻ താ​രം ല​യ​ണ​ൽ മെ​സി​ക്ക് പി​ഴ​ശി​ക്ഷ. അ​ന്ത​രി​ച്ച ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യ്ക്ക് ക​ളി​ക്ക​ള​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച​തി​നാ​ണ് സ്പാ​നി​ഷ് സോ​ക്ക​ർ ഫെ​ഡ​റേ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ന​വം​ബ​ർ 29-ന് ​ലാ ലി​ഗ​യി​ൽ ഒ​സാ​സൂ​ന​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗോ​ള​ടി​ച്ച​ശേ​ഷം മെ​സി ത​ന്‍റെ ബാ​ഴ്സ ജഴ്സി അ​ഴി​ച്ച് അ​ർ​ജ​ന്‍റീ​ന ക്ല​ബ് ന്യൂ​വെ​ൽ​സ് ഓ​ൾ​ഡ് ബോ​യ്സി​ലെ മാ​റ​ഡോ​ണ​യു​ടെ 10-ാം ന​ന്പ​ർ ജ​ഴ്സി പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​രു​കൈ​ക​ളും ചും​ബി​ച്ച് ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ത്തു​ക​യും ചെ​യ്തു.

മ​ത്സ​ര​ത്തി​ൽ ബാ​ഴ്സ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ജ​യി​ച്ചി​രു​ന്നു. മ​ത്സ​ര​ശേ​ഷം താ​ൻ ആ​ദ​ര​മർ​പ്പി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം മെ​സി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

മെ​സി​ക്ക് 600 യൂ​റോ (720 ഡോ​ള​ർ) പി​ഴ​വി​ധി​ച്ച സ്പാ​നി​ഷ് സോ​ക്ക​ർ ഫെ​ഡ​റേ​ഷ​ൻ ബാ​ഴ്സ​ലോ​ണ ക്ല​ബ്ബി​നോ​ട് 180 യൂ​റോ പി​ഴ​യ​ട​യ്ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​നി​ടെ ജഴ്സി അ​ഴി​ച്ചു​മാ​റ്റി​യ​തി​നു പി​ന്നാ​ലെ ത​ന്നെ റ​ഫ​റി മെ​സി​ക്കു നേ​രെ മ​ഞ്ഞ​ക്കാ​ർ​ഡ് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.