രജനികാന്തിന്‍റെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31ന്
Thursday, December 3, 2020 1:06 PM IST
ചെ​ന്നൈ: തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ഡി​സം​ബ​ർ 31ന് ​ന​ട​ക്കും. താ​രം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2021 ജ​നു​വ​രി മാ​സ​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും ര​ജ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ര​ജ​നി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് നി​ര​വ​ധി വാ​ർ​ത്ത​ക​ൾ അ​ടു​ത്തി​ടെ പ്ര​ച​രി​ച്ചി​രു​ന്നു. അ​മി​ത് ഷാ​യും ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​വും ഇ​ട​പെ​ട്ടി​ട്ടും അ​ദ്ദേ​ഹം ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ എ​ല്ലാം അ​വ​സാ​നി​പ്പി​ച്ച് വ​ർ​ഷാ​വ​സാ​നം പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് താ​രം ഒ​ടു​വി​ൽ പ്ര​ഖ്യാ​പി​ച്ചു.

രാ​ഷ്ട്രീ​യ ഉ​പ​ദേ​ശ​ക​ൻ ത​മി​ഴ​രു​വി മ​ണി​യ​നു​മാ​യി സൂ​പ്പ​ർ താ​രം രാ​വി​ലെ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പോ​യ​സ് ഗാ​ർ​ഡ​നി​ൽ താ​ര​ത്തി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ർ​ച്ച ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു. ര​ജ​നി​യു​ടെ ആ​രോ​ഗ്യ​മാ​ണു പ്ര​ധാ​ന​മെ​ന്നും പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മോ​യെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മ​ണി​യ​ൻ പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഡി​സം​ബ​ർ 31ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ട്വി​റ്റ​റി​ൽ ര​ജ​നി​യു​ടെ അ​റി​യി​പ്പു​ണ്ടാ​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ 2021 ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള വ​ര​വ് ത​മി​ഴ​കം ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ പ്ര​ബ​ല പാ​ർ​ട്ടി​ക​ളാ​യ ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ എ​ന്നി​വ​ർ​ക്ക് പു​റ​മേ ക​മ​ൽ​ഹാ​സ​ന്‍റെ മ​ക്ക​ൾ നീ​തി മ​യ്യം എ​ന്ന പാ​ർ​ട്ടി​യും നി​ല​വി​ൽ ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. പ്ര​ബ​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ സൂ​പ്പ​ർ താ​ര​ത്തി​ന് എ​ന്ത് ച​ല​ന​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ.

ര​ജ​നി മ​ക്ക​ൾ മ​ണ്‍​ട്രം ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ൾ തി​ങ്ക​ളാ​ഴ്ച സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ സ​ന്ദ​ർ​ശി​ച്ച് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി രൂ​പ​വ​ത്ക​ര​ണം സം​ബ​ന്ധി​ച്ചു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. 2016-ൽ ​അ​മേ​രി​ക്ക​യി​ൽ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ ര​ജ​നി ആ​രോ​ഗ്യം പ​രി​ഗ​ണി​ച്ച് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന് അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.