ഗു​വാഹാ​ത്തി സ്പൈ​സ് ജെ​റ്റ് വി​മാ​നം അ​പ​ക​ട​ക​ര​മാ​യി ലാ​ന്‍​ഡ് ചെ​യ്ത സം​ഭ​വം ഡി​ജി​സി​എ അ​ന്വേ​ഷി​ക്കും
Sunday, December 6, 2020 6:37 AM IST
ഗു​വാ​ഹാ​ത്തി: ബം​ഗ​ളൂ​രു ഗു​വാ​ഹാ​ത്തി സ്പൈ​സ് ജെ​റ്റ് വി​മാ​നം ഗു​വാ​ഹാ​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യി ലാ​ന്‍​ഡ് ചെ​യ്തു.

റ​ണ്‍​വേ​യി​ല്‍ സാ​ധാ​ര​ണ ലാ​ന്‍​ഡ് ചെ​യ്യു​ന്ന മേ​ഖ​ല​യി​ല്‍ നി​ന്ന് 1000 മീ​റ്റ​റോ​ളം മാ​റി വി​മാ​നം ഇ​റ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് റ​ണ്‍​വേ​യി​ലെ ലൈ​റ്റു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

ര​ണ്ട് പൈ​ല​റ്റു​മാ​രും നാ​ല് ജീ​വ​ന​ക്കാ​രു​മ​ട​ക്കം 155 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ലാം​ന്‍​ഡി​ഗി​​ന് തൊ​ട്ടു​മു​മ്പ് പൈ​ല​റ്റി​ന് ഉ​യ​ര​ത്തി​നെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ ന​ഷ്ട​മാ​യ​താ​ണ് കൃ​ത്യ​മാ​യ ലാ​ന്‍​ഡി​ഗി​ന് ത​ട​സ​മാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

സം​ഭ​വ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ) അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.