കോ​വി​ഡ്: പോ​ർ​ച്ചു​ഗ​ലി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു
Sunday, December 6, 2020 5:28 AM IST
ലി​സ്ബ​ൻ: പോ​ർ​ച്ചു​ഗ​ലി​ൽ കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​ന്‍റോ​ണി​യോ കോ​സ്റ്റ പ​റ​ഞ്ഞു. ക്രി​സ്മ​സി​ന് നേ​രി​യ ഇ​ള​വു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കും. തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടു ത​ന്നെ പോ​കാ​നു​ള്ള അ​നു​മ​തി ന​ൽ​കും. ഇ​ത് ചു​രു​ങ്ങി​യ ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മാ​കും.

അ​തേ​സ​മ​യം, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ സ്വ​ന്തം പ്ര​ദേ​ശ​ത്ത് ത​ന്നെ ന​ട​ത്ത​ണ​മെ​ന്നും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ന​വം​ബ​ർ ഒ​ൻ​പ​തി​ന് ആ​രം​ഭി​ച്ച അ​ടി​യ​ന്ത​രാ​വ​സ്ഥ ആ​ദ്യം ഡി​സം​ബ​ർ 23 വ​രെ​യും പി​ന്നീ​ട് ജ​നു​വ​രി ഏ​ഴു​വ​രെ​യും നീ​ട്ടി​യി​രു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജ്യ​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. പോ​ർ​ച്ചു​ഗ​ലി​ൽ ഇ​തു​വ​രെ 318,640 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 4,876 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.