ജോ​ർ​ജി​യ​യി​ൽ ക​ള്ള​വോ​ട്ടെ​ന്ന് വീ​ണ്ടും ട്രം​പ്; നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട്
Sunday, December 6, 2020 6:48 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം മ​ന​സി​ല്ലാ​മ​ന​സോ​ടെ അം​ഗീ​ക​രി​ച്ച ട്രം​പ് വി​വി​ധ​യി​ടെ ഇ​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ തു​ട​രു​ന്നു. ജോ​ർ​ജി​യ​യി​ൽ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നും 10,000ലേ​റെ ക​ള്ള വോ​ട്ടു​ക​ൾ ഇ​വി​ടെ പോ​ൾ​ചെ​യ്തു​വെ​ന്നും ട്രം​പ് ക്യാം​പ് ആ​രോ​പി​ക്കു​ന്നു.

വ​ള​രെ ല​ളി​ത​മാ​യി ആ​ളു​ക​ളു​ടെ ഒ​പ്പ് പ​രി​ശോ​ധി​ച്ചി​രു​ന്നെ​ങ്കി​ൽ ക​ള്ള​ക്ക​ളി പു​റ​ത്തു വ​രു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ന്നെ മ​റ്റൊ​ന്നാ​യി മാ​റി​യേ​നെ ട്രം​പ് ട്വീ​റ്റ് ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​ബ​ന്ധി​ച്ച് ട്രം​പ് അ​നു​കൂ​ലി​ക​ൾ നി​യ​മ​പ​ര​മാ​യി നീ​ങ്ങി​യ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ജോ​ർ​ജി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.