ബി​ജെ​പി കൊ​റോ​ണ വൈ​റ​സി​നേ​ക്കാ​ളും അ​പ​ക​ട​കാ​രി; നു​സ്ര​ത്ത് ജ​ഹാ​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ
Friday, January 15, 2021 8:07 PM IST
കോ​ൽ​ക്ക​ത്ത: കൊ​റോ​ണ വൈ​റ​സി​നേ​ക്കാ​ളും അ​പ​ക​ട​കാ​രി​യാ​ണ് ബി​ജെ​പി​യെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​യും ന​ടി​യു​മാ​യ നു​സ്ര​ത്ത് ജ​ഹാ​ൻ. ഹി​ന്ദു​ക്ക​ള്‍​ക്കും മു​സ്‌​ലിം​ക​ള്‍​ക്കു​മി​ട​യി​ല്‍ പ്ര​ശ്‌​നം സൃ​ഷ്ടി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും നു​സ്ര​ത്ത് പ​റ​ഞ്ഞു. ജ​ഹാ​ൻ ബാ​ഷി​ർ​ഹ​ത് മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ര​ക്ത​ദാ​ന​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് നു​സ്ര​ത്ത് രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.

"നി​ങ്ങ​ളു​ടെ കാ​തു​ക​ളും ക​ണ്ണു​ക​ളും തു​റ​ന്നു​വ​യ്ക്ക​ണം. കാ​ര​ണം നി​ങ്ങ​ൾ​ക്ക് ചു​റ്റു​മു​ള്ള ചി​ല​ർ കൊ​റോ​ണ​യേ​ക്കാ​ളും അ​പ​ക​ട​കാ​രി​ക​ളാ​ണ്. എ​ന്താ​ണ് കൊ​റോ​ണ​യേ​ക്കാ​ളും അ​പ​ക​ട​ക​ര​മെ​ന്ന് നി​ങ്ങ​ൾ​ക്ക് അ​റി​യാ​മോ? അ​ത് ബി​ജെ​പി​യാ​ണ്. കാ​ര​ണം അ​വ​ര്‍​ക്ക് ന​മ്മു​ടെ സം​സ്കാ​ര​മെ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. മ​നു​ഷ്യ​ത്വം അ​വ​ർ​ക്ക് മ​ന​സി​ലാ​കി​ല്ല. ന​മ്മു​ടെ ക​ഷ്ട​പ്പാ​ടി​ന്‍റെ മ​ഹ​ത്വം അ​വ​ർ​ക്ക് മ​ന​സി​ലാ​ക്കി​ല്ല. ബി​സി​ന​സ് മാ​ത്ര​മാ​ണ് അ​വ​ർ​ക്ക് അ​റി​യാ​വു​ന്ന​ത്. മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​ച്ച് ക​ലാ​പ​മു​ണ്ടാ​ക്കു​ക​യാ​ണ് അ​വ​ർ'- നു​സ്ര​ത്ത് പ​റ​ഞ്ഞു.

നു​സ്ര​ത്ത് ജ​ഹാ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ബി​ജെ​പി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ത​ല​വ​നും ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കോ-​ക​ൺ​വീ​ന​റു​മാ​യ അ​മി​ത് മാ​ള​വ്യ രം​ഗ​ത്തെ​ത്തി. പ​ശ്ചി​മ ബം​ഗാ​ളി​ൽ മോ​ശം ത​ര​ത്തി​ലു​ള്ള വാ​ക്സീ​ൻ രാ​ഷ്ട്രീ​യ​മാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ദ്യം, മ​ന്ത്രി​യാ​യ സി​ദ്ദി​ഖു​ല്ല ചൗ​ധ​രി വാ​ക്സീ​നു​മാ​യെ​ത്തി​യ ട്ര​ക്കു​ക​ൾ ത​ട​ഞ്ഞു. ഇ​പ്പോ​ള്‍ ഒ​രു തൃ​ണ​മൂ​ല്‍ എം​പി മു​സ്‌​ലിം ഭൂ​രി​പ​ക്ഷ​മു​ള്ള പ്ര​ദേ​ശ​ത്തെ​ത്തി ബിജെ​പി​യെ കൊ​റോ​ണ​യോ​ട് താ​ര​ത​മ്യം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------