സൗ​ജ​ന്യ റേ​ഷ​ൻ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​ശേ​ഷം "ഇ​ല​ക്ഷ​ൻ സൗ​ജ​ന്യം': ഉ​മ്മ​ൻ ചാ​ണ്ടി
Friday, January 15, 2021 8:55 PM IST
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ഞ്ചു വ​ർ​ഷം ന​ട​പ്പാ​ക്കി​യ സൗ​ജ​ന്യ റേ​ഷ​ൻ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ഇ​ട​തു​സ​ർ​ക്കാ​ർ എ​പി​എ​ൽ വി​ഭാ​ഗ​ത്തി​ന് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഒ​രു ത​വ​ണ അ​രി ന​ല്കാ​മെ​ന്നു ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. വ​ര​വു​ചെ​ല​വ് ക​ണ​ക്കു​പോ​ലും നോ​ക്കാ​തെ വാ​ഗ്ദാ​ന​ങ്ങ​ൾ പ്ര​വ​ഹി​ച്ച ഈ ​ബ​ജ​റ്റി​ന് വി​ശ്വാ​സ്യ​ത​യി​ല്ലെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

അ​ഞ്ചു വ​ർ​ഷം ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ അ​രി​യും എ​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തി​നു ത​രു​ന്ന അ​തേ വി​ല​യാ​യ 8.90 രൂ​പ​യ്ക്ക് അ​രി​യു​മാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ല്കി​യ​ത്. ഇ​ട​തു​സ​ർ​ക്കാ​ർ ബി​പി​എ​ൽ കാ​ർ​ഡു​ക​ൾ​ക്ക് ര​ണ്ടു രൂ​പ​യ്ക്കും എ​പി​എ​ൽ കാ​ർ​ഡു​ക​ൾ​ക്ക് ര​ണ്ടു രൂ​പ കൂ​ടി വ​ർ​ധി​പ്പി​ച്ച് 10.90 രൂ​പ​യ്ക്കു​മാ​ണ് റേ​ഷ​ന​രി ന​ല്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ മാ​ത്ര​മാ​ണ് എ​പി​എ​ല്ലി​ന് കു​റ​ഞ്ഞ നി​ര​ക്കി​ൽ അ​രി പ്ര​ഖ്യാ​പി​ച്ച​ത്.

യു​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റ് 2013ൽ ​ഭ​ര​ണാ​നു​മ​തി കൊ​ടു​ത്ത പേ​ട്ട - തൃ​പ്പൂ​ണി​ത്തു​റ മെ​ട്രോ ലൈ​ൻ ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത് അ​ഞ്ചു വ​ർ​ഷം പാ​ഴാ​ക്കി​യ ശേ​ഷ​മാ​ണ്. 1000 ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് പ​ണി ആ​രം​ഭി​ച്ച വി​ഴി​ഞ്ഞം തു​റ​മു​ഖം ഒ​രി​ട​ത്തും എ​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ത​റ​വി​ല വ​ർ​ധി​പ്പി​ക്കാ​തെ​യി​രു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് 20 രൂ​പ മാ​ത്രം കൂ​ട്ടി​യ​ത് റ​ബ​ർ ക​ർ​ഷ​ക​രെ തീ​ർ​ത്തും നി​രാ​ശ​രാ​ക്കി. റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല കു​റ​ഞ്ഞ​ത് 200 രൂ​പ​യാ​ക്ക​ണം. കു​ടി​ശി​ഖ ഉ​ട​നെ ന​ൽ​ക​ണം.

ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച റ​ബ​ർ​പാ​ർ​ക്കും റൈ​സ് പാ​ർ​ക്കും ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------