കെഎ​സ്ആ​ർ​ടി​സി എം​ഡി​ക്കെ​തി​രേ സി​ഐ​ടി​യു
Saturday, January 16, 2021 3:52 PM IST
പാ​ല​ക്കാ​ട്: കെഎ​സ്ആ​ർ​ടി​സി​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് എം​ഡി ബി​ജു പ്ര​ഭാ​ക​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ സി​ഐ​ടി​യു. എം​ഡി​യു​ടെ പ്ര​സ്താ​വ​ന അ​നു​ചി​ത​മാ​യി​പ്പോ​യെ​ന്നും ക്ര​മ​ക്കേ​ടു​ണ്ടെ​ങ്കി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം പ​റ​ഞ്ഞു.

വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ല്ല എം​ഡി ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ടി​യി​രു​ന്ന​ത്. പ്ര​സം​ഗം ന​ട​ത്തി വി​വാ​ദ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ എം​ഡി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും എ​ള​മ​രം ക​രീം ആ​വ​ശ്യ​പ്പെ​ട്ടു.

കെഎ​സ്ആ​ർ​ടി​സിയി​ലെ എ​ല്ലാ മേ​ഖ​ല​യി​ലും വ്യാ​പ​ക അ​ഴി​മ​തി​യാ​ണെ​ന്നും അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്നും എം​ഡി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2012-15 കാ​ല​ഘ​ട്ട​ത്തി​ലെ 100 കോ​ടി​യോ​ളം രൂ​പ കാ​ണാ​നി​ല്ലെ​ന്നും അ​ന്ന​ത്തെ അ​ക്കൗ​ണ്ട്സ് മാ​നേ​ജ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബി​ജു പ്ര​ഭാ​ക​ർ പ​റ​ഞ്ഞി​രു​ന്നു. എം​ഡി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------