കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത് ഡ​ൽ​ഹി​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി
Saturday, January 16, 2021 4:04 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ന​ട​പ​ടി​യ്ക്ക് രാ​ജ്യ​ത്ത് തു​ട​ക്ക​മാ​യി. എ​യിം​സി​ലെ ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​യാ​യ മ​നീ​ഷ് കു​മാ​ർ എ​ന്ന​യാ​ളാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വാ​ക്‌​സി​നേ​ഷ​ൻ ന​ട​ന്ന​ത്. എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ൺ​ദീ​പ് ഗു​ലേ​റി​യ​യും വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന് ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ൽ​കു​ക.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ചാ​ലും മു​ൻ​ക​രു​ത​ലു​ക​ൾ കൈ​വി​ട​രു​തെ​ന്നും ര​ണ്ട് ഡോ​സു​ക​ളും സ്വീ​ക​രി​ച്ച ശേ​ഷം മാ​ത്ര​മെ പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------