ഖ​ത്ത​റി​ലെ സൗ​ദി എം​ബ​സി ദി​വ​സ​ങ്ങ​ള്‍​ക്ക​കം തു​റ​ക്കും: സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി
Saturday, January 16, 2021 9:55 PM IST
റി​യാ​ദ്: ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലെ സൗ​ദി എം​ബ​സി വീ​ണ്ടും തു​റ​ക്കു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക​കം എം​ബ​സി തു​റ​ക്കു​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍​ഹാ​ന്‍ രാ​ജ​കു​മാ​ര​ന്‍ അ​റി​യി​ച്ചു. ജോ​ര്‍​ദാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യോ​ടൊ​പ്പം റി​യാ​ദി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

എം​ബ​സി തു​റ​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ‌ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍ ത​ന്നെ എം​ബ​സി​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. പൂ​ര്‍​ണ ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ഫ​ര്‍​ഹാ​ന്‍ രാ​ജ​കു​മാ​ര​ന്‍ പ​റ​ഞ്ഞു.

സൗ​ദി​യി​ലെ അ​ൽ ഉ​ല​യി​ൽ ന​ട​ന്ന ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ ഉ​ച്ച​കോ​ടി​യി​ൽ ഒ​പ്പു​വ​ച്ച ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ബ​ഹ്‌​റൈ​ൻ, ഈ​ജി​പ്ത് രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​മ​ട​ക്ക​മു​ള്ള​വ പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------