ആലുവയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം
Sunday, January 17, 2021 3:07 AM IST
കൊച്ചി: ആലുവ മുപ്പത്തടം എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. ഒറിയോൺ കെമിക്കൽ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്.

തീ അണയ്ക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അഗ്നിശമനസേനാ വിഭാഗത്തിന്‍റെ 10 യൂണിറ്റാണ് സ്ഥലത്തുള്ളത്. തിന്നറും കരിഓയിലും സ്റ്റോക്ക് ചെയ്യുന്ന കമ്പനിയിലാണ് തീ പടർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------