ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര ജ​യം; പ​ര​മ്പ​ര
Tuesday, January 19, 2021 2:17 PM IST
ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര ജ​യം. ബ്രി​സ്ബെ​യ്നി​ലെ നാ​ലാം ടെ​സ്റ്റി​ൽ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റി​ന് ഓ​സീ​സി​നെ തോ​ൽ​പ്പി​ച്ചു. 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. ശു​ഭ്മാ​ൻ ഗി​ൽ (91), റി​ഷ​ഭ് പ​ന്ത് (പു​റ​ത്താ​കാ​തെ 89), ചേ​തേ​ശ്വ​ർ പൂ​ജാ​ര (56) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് അ​വി​ശ്വ​സി​നീ​യ ജ​യം സ​മ്മാ​നി​ച്ച​ത്.

32 വ​ർ​ഷം തോ​ൽ​വി​യ​റി​യാ​തെ ഓ​സ്ട്രേ​ലി​യ മു​ന്നേ​റി​യ മൈ​താ​ന​ത്താ​ണ് ഇ​ന്ത്യ ച​രി​ത്ര ജ​യം കു​റി​ച്ച​ത്. ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-1 എ​ന്ന നി​ല​യി​ൽ വി​ജ​യി​ച്ച ഇ​ന്ത്യ ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി​യും നി​ല​നി​ർ​ത്തി.

വി​രാ​ട് കോ​ഹ്‌ലി, ​ആ​ർ.​അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ തു​ട​ങ്ങി​യ മു​ൻ​നി​ര താ​ര​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് അ​വ​സാ​ന ടെ​സ്റ്റി​ൽ ഇ​ന്ത്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. യു​വ​താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പോ​രാ​ട്ട​വീ​ര്യ​മാ​ണ് ഐ​തി​ഹാ​സി​ക പ​ര​മ്പ​ര ജ​യം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്.

അ​ഞ്ചാം ദി​നം തു​ട​ക്ക​ത്തി​ൽ ത​ന്നെ രോ​ഹി​ത് ശ​ർ​മ​യെ (7) ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യി​രു​ന്നു. എ​ന്നാ​ൽ പ​തി​വ് പോ​ലെ മൂ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ പൂ​ജാ​ര ന​ങ്കൂ​ര​മി​ട്ട​തോ​ടെ ഒ​രു​വ​ശം ഉ​റ​ച്ചു. മ​റു​വ​ശ​ത്ത് ഓ​സീ​സ് പേ​സ് പ​ട​യെ പേ​ടി​യി​ല്ലാ​തെ നേ​രി​ട്ട യു​വ​താ​രം ശു​ഭ്മാ​ൻ ഗി​ൽ സ്കോ​ർ അ​നാ​യാ​സം ഉ​യ​ർ​ത്തി.

സെ​ഞ്ചു​റി​ക്ക് ഒ​ൻ​പ​ത് റ​ണ്‍​സ് അ​ക​ലെ ഗി​ൽ വീ​ണെ​ങ്കി​ലും പ​ന്ത് ഇ​ന്ത്യ​യെ വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​ക​ൻ അ​ജി​ങ്ക്യ ര​ഹാ​നെ (24), വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ (22) എ​ന്നി​വ​രും ഇ​ന്ത്യ​ൻ സ്കോ​റി​ലേ​ക്ക് കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കി. ഓ​സീ​സി​നാ​യി പാ​റ്റ് ക​മ്മി​ൻ​സ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

റി​ഷ​ഭ് പ​ന്താ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. പ​ര​മ്പ​ര​യി​ൽ 21 വി​ക്ക​റ്റു​ക​ൾ നേ​ടി​യ പേ​സ​ർ പാ​റ്റ് ക​മ്മി​ൻ​സി​നാ​ണ് മാ​ൻ ഓ​ഫ് ദ ​സീ​രീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.