കൊ​ല്ലേ​ണ്ട​വ​രെ കൊ​ല്ലും, ത​ല്ലേ​ണ്ട​വ​രെ ത​ല്ലും; കൊ​ല​വി​ളി പ്ര​ക​ട​ന​വു​മാ​യി സി​പി​എം
Tuesday, January 19, 2021 1:56 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​വു​മാ​യി സി​പി​എം പ്ര​ക​ട​നം. ക​ണ്ണൂ​ർ മ​യ്യി​ലാ​ണ് സി​പി​എം പ്ര​ക​ട​നം ന​ട​ത്തി​യ​ത്. കൊ​ല്ലേ​ണ്ട​വ​രെ കൊ​ല്ലും, ത​ല്ലേ​ണ്ട​വ​രെ ത​ല്ലും. കൊ​ല്ലേ​ണ്ട​വ​രെ പ്ര​സ്ഥാ​നം കൊ​ന്നി​ട്ടു​ണ്ടെ​ന്നും ത​ല്ലേ​ണ്ട​വ​രെ ത​ല്ലി​യി​ട്ടു​ണ്ടെ​ന്നും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​യി​രു​ന്നു പ്ര​ക​ട​നം. ഇ​നി​യും മ​ടി​ക്കി​ല്ല ഇ​തി​നെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ കൊ​ന്ന് പ​ച്ച​ക്കൊ​ടി പു​ത​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​യു​ണ്ട്. മ​യ്യി​ലി​ലെ ലീ​ഗു​ക​ർ​ക്കെ​തി​രെ​യു​ള്ള പ്ര​ക​ട​ന​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്താ​യി. അ​തേ​സ​മ​യം സം​ഭ​വ​ത്തെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് സി​പി​എം മ​യ്യി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്ത് സി​പി​എം-​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു.​ഇ​തേ​തു​ട​ർ​ന്നു അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ങ്ങി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചാ​യി​രു​ന്നു സി​പി​എം പ്ര​ക​ട​നം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.