വി​കാ​ര "താ​ണ്ഡ​വ്'; വി​വാ​ദ ഭാ​ഗ​ങ്ങ​ൾ നീ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് നി​ർ​മാ​താ​ക്ക​ൾ
Tuesday, January 19, 2021 8:59 PM IST
ന്യൂ​ഡ​ൽ​ഹി: ആ​മ​സോ​ൺ പ്രൈം ​വെ​ബ് സീ​രീ​സാ​യ താ​ണ്ഡ​വി​ലെ വി​വാ​ദ ഭാ​ഗ​ങ്ങ​ൾ നീ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് നി​ർ​മാ​താ​ക്ക​ൾ. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വി​വാ​ദ ഭാ​ഗ​ങ്ങ​ൾ നീ​ക്കാ​ൻ ത​യാ​റാ​യി നി​ർ​മാ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ന്ന​ലെ താ​ണ്ഡ​വ് പ്ര​വ​ർ​ത്ത​ക​ർ നി​രു​പാ​ധി​കം ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വി​വാ​ദം മു​റു​കി​യ​തോ​ടെ​യാ​ണ് ആ​ക്ഷേ​പം ഉ​ന്ന​യി​ക്ക​പ്പെ​ട്ട ഭാ​ഗ​ങ്ങ​ൾ നീ​ക്കു​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളോ​ട് അ​ങ്ങേ​യ​റ്റം ബ​ഹു​മാ​ന​മു​ണ്ട്. ഏ​തെ​ങ്കി​ലും വ്യ​ക്തി, ജാ​തി, സ​മൂ​ഹം, വം​ശം, മ​തം, മ​ത​വി​ശ്വാ​സം എ​ന്നി​വ​യു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്താ​നോ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തെ​യോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ​യോ വ്യ​ക്തി​യെ​യോ അ​പ​മാ​നി​ക്കാ​നോ പ്ര​കോ​പി​പ്പി​ക്കാ​നോ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സെ​യ്ഫ് അ​ലി ഖാ​ൻ നാ​യ​ക​നാ​യ വെ​ബ് സീ​രീ​സി​ൽ ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന രം​ഗ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം. ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ​യി​ല്‍ വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്ത "താ​ണ്ഡ​വ്' ഒ​ന്‍​പ​ത് എ​പ്പി​സോ​ഡ് നീ​ളു​ന്ന പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ​യാ​ണ്. വെ​ബ്‌​സീ​രീ​സി​ന്‍റെ ആ​ദ്യ എ​പ്പി​സോ​ഡി​ലെ 17ാം മി​നി​റ്റി​ലാ​ണ് വി​വാ​ദ​മാ​യ രം​ഗം. ഡിം​പി​ള്‍ ക​പാ​ഡി​യ, സു​നി​ല്‍ ഗ്രോ​വ​ര്‍, ടി​ഗ്മാ​ന്‍​ഷു ദു​ലി​യ, ദി​നോ മോ​റി​യ കു​മു​ദ് മി​ശ്ര, ഗൌ​ഹ​ര്‍ ഖാ​ന്‍, അ​മീ​റ ദ​സ്തൂ​ര്‍, മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

വെ​ബ് സീ​രീ​സി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ല​ക്നോ​വി​ലെ ഹ​സ്ര​ത്ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. സ്റ്റേ​ഷ​നി​ലെ ത​ന്നെ എ​സ്‌​ഐ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

മ​ത​സ്പ​ര്‍​ധ ഉ​ണ്ടാ​ക്കി, ആ​രാ​ധ​നാ​ല​യ​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് ശ​ല​ഭ് മ​ണി ത്രി​പാ​ഠി എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചു.

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തെ തൊ​ട്ടു​ക​ളി​ക്കാ​ന്‍ ശ്ര​മി​ക്കാ​ന്‍ അ​ത് പൊ​റു​ക്കി​ല്ലെ​ന്ന കു​റി​പ്പോ​ടെ​യാ​ണ് എ​ഫ്ഐ​ആ​ർ ത്രി​പാ​ഠി പ​ങ്കു​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------