ന​വ​ൽ​നി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി റ​ഷ്യ
Wednesday, January 20, 2021 2:50 AM IST
മോ​സ്കോ: റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി ന​വ​ൽ​നി​യെ വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന യു​എ​സി​ന്‍റെ​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യും ആ​വ​ശ്യം റ​ഷ്യ ത​ള്ളി. ന​വ​ൽ​നി​യെ 30 ദി​വ​സ​ത്തേ​ക്കാണ് റി​മാ​ൻ​ഡ് ചെ​യ്തത്.

റ​ഷ്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ വി​ഷ​പ്ര​യോ​ഗ​ത്തി​ലൂ​ടെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച ന​വ​ൽ​നി ജ​ർ​മ​നി​യി​ൽ അ​ഞ്ചു​മാ​സം ചി​കി​ത്സ​യ്ക്കു​ശേ​ഷം ഞാ​യ​റാ​ഴ്ച​യാ​ണു റ​ഷ്യ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ​ത്.

മോ​സ്കോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ത​ന്നെ ന​വ​ൽ​നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ന​വ​ൽ​നി​യു​ടെ അ​റ​സ്റ്റ് റ​ഷ്യ​യു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​ണെ​ന്ന് ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------