ആ​റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ ഇ​ന്ത്യ കോ​വി​ഡ് വാ​ക്സി​ൻ അ​യ​ച്ചു​തു​ട​ങ്ങും
Wednesday, January 20, 2021 4:01 AM IST
ന്യൂ​ഡ​ൽ​ഹി: ബു​ധ​നാ​ഴ്ച മു​ത​ല്‍ ആ​റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ കോ​വി​ഡ് വാ​ക്‌​സി​ന്‍ ക​യ​റ്റി​യ​യ്ക്കാ​ന്‍ തു​ട​ങ്ങും. ഭൂ​ട്ടാ​ന്‍, മാ​ല​ദ്വീ​പ്, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍, മ്യാ​ന്‍​മ​ര്‍, ആ​ഫ്രി​ക്ക​യി​ലെ ഷീ​സെ​ല്‍​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ക​യ​റ്റി​യ​യ​ക്കു​ന്ന​ത്.

ശ്രീ​ല​ങ്ക, അ​ഫ്ഗാ​നി​സ്ഥാ​ൻ, മൗ​റീ​ഷ്യ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​യ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വാ​ക്‌​സി​നു​വേ​ണ്ടി​യു​ള​ള അ​ഭ്യ​ര്‍​ഥ​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ഘ​ട്ടം​ഘ​ട്ട​മാ​യി​ട്ടാ​ണ് സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. ക​യ​റ്റു​മ​തി ചെ​യ്യു​മ്പോ​ള്‍ ആ​ഭ്യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​ര്യാ​പ​ത്മാ​യ വാ​ക്‌​സി​ന്‍ സ്റ്റോ​ക്ക് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വാർത്താക്കുറിപ്പിൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------