മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും; ത​ന്നെ ഒ​തു​ക്കി​യി​ട്ടി​ല്ല: ചെ​ന്നി​ത്ത​ല
Wednesday, January 20, 2021 3:58 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​യി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ശേ​ഷം ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മേ​ൽ​നോ​ട്ട സ​മി​തി അ​ധ്യ​ക്ഷ​നാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യെ നേ​തൃ​നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​മ്മ​ന്‍ ചാ​ണ്ടി പെ​ട്ടെ​ന്ന് നേ​താ​വാ​യി വ​ന്ന​ത​ല്ല. ത​ന്നെ ഒ​തു​ക്കി​യ​താ​യി തോ​ന്നു​ന്നി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സ് പാർട്ടി വി​ടു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------