ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ദി​നം: ജോ ​ബൈ​ഡ​ൻ
Wednesday, January 20, 2021 11:07 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ത് അ​മേ​രി​ക്ക​യു​ടെ ദി​ന​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ദി​ന​മാ​ണ്. താ​ന​ല്ല വി​ജ​യി​ച്ച​ത് രാ​ജ്യ​മാ​ണ് വി​ജ​യി​ച്ച​തെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ ശേ​ഷം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മേ​രി​ക്ക​യ്ക്കു ഇ​നി​യു​മേ​റെ തി​രു​ത്താ​നും മു​ന്നേ​റാ​നു​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​യും വം​ശീ​യ​ത​യു​ടെ വ​ള​ർ​ച്ച​യും ഉ​ൾ​പ്പെ​ടെ എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും നേ​രി​ടും, പ​രാ​ജ​യ​പ്പെ​ടു​ത്തും. ആ​ഭ്യ​ന്ത​ര ഭീ​ക​ര​ത​യേ​യും നേ​രി​ടും. ന​മ്മെ ഭി​ന്നി​പ്പി​ക്കു​ന്ന ശ​ക്തി ആ​ഴ​ത്തി​ൽ വേ​രു​ള്ള​തും യ​ഥാ​ർ​ഥ​വു​മാ​ണ്. എ​ന്നാ​ൽ അ​വ പു​തി​യ​ത​ല്ല.

ഇ​വ​യ്ക്കെ​തി​രാ​യ വി​ജ​യം ഉ​റ​പ്പി​ല്ലെ​ങ്കി​ലും യു​ദ്ധം നി​ല​യ്ക്കാ​ത്ത​താ​ണെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ക്കും അ​ന്ത​സും അ​ഭി​മാ​ന​വും അ​വ​സ​ര​വും ഉ​റ​പ്പാ​ക്കും. താ​ൻ എ​ല്ലാ അ​മേ​രി​ക്ക​ക്കാ​രു​ടേ​യും പ്ര​സി​ഡ​ന്‍റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------