മാ​ഡ്രി​ഡി​ൽ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ൽ സ്ഫോ​ട​നം; മൂ​ന്നു പേ​ർ മ​രി​ച്ചു
Thursday, January 21, 2021 2:57 AM IST
മാ​ഡ്രി​ഡ്: സ്പെ​യി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മാ​ഡ്രി​ഡി​ൽ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗ്യാ​സ് ചോ​ര്‍​ച്ച​യാ​ണ് സ്‌​ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബു​ധ​നാ​ഴ്ച വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ല്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രേ​യും പോ​ലീ​സി​നേ​യും സം​ഭ​വ സ്ഥ​ല​ത്ത് വി​ന്യ​സി​ച്ച​താ​യി മാ​ഡ്രി​ഡ് അ​ടി​യ​ന്ത​ര ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------