കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ലു കി​ലോ സ്വ​ര്‍​ണ​വു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ൽ
Thursday, January 21, 2021 8:50 PM IST
കാ​സ​ര്‍​ഗോ​ഡ്: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ടു കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന നാ​ലു കി​ലോ സ്വ​ര്‍​ണ​വു​മാ​യി ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ ക​സ്റ്റം​സ് പി​ടി​കൂ​ടി. ബ​ല്‍​ഗാം ജി​ല്ല​യി​ലെ സ​ഹ​പു​ര്‍ സ്വ​ദേ​ശി​ക​ളാ​യ തു​ഷാ​ര്‍ ജാ​ദ​വ് (27), ജ്യോ​തി​റാം മാ​നെ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബേ​ക്ക​ലി​ന​ടു​ത്ത് പ​ള്ളി​ക്ക​ര ടോ​ള്‍ ബൂ​ത്തി​ന്‌ സ​മീ​പ​ത്തു​നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്‌. ക​ര്‍​ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​റി​ന്‍റെ പി​ന്‍​സീ​റ്റി​ല്‍ ര​ഹ​സ്യ അ​റ യി​ല്‍ സൂ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്ന സ്വ​ര്‍​ണം.

മൂ​ന്ന്‌ ക​ട്ടി​ക​ളാ​യും ഒ​രു പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ ചീ​ളു​ക​ളാ​യു​മാ​ണ് സ്വ​ര്‍​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്‌. കോ​ഴി​ക്കോ​ടു​നി​ന്ന് മും​ബൈ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സം​ഘം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------