സ്പ്രിം​ഗ​ള​ർ: വി​വ​രം ചോ​ർ​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം; ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യി​ൽ
Friday, January 22, 2021 1:18 PM IST
കൊ​ച്ചി: സ്പ്രിം​ഗ​ള​ർ ക​രാ​ര്‍ വ​ഴി വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ഇ​ട​പാ​ടി​നെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച മാ​ധ​വ​ന്‍​നാ​യ​ര്‍ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ള്‍ അ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ്പ്രിം​ഗ​ള​റി​ന് കൈ​മാ​റി​യെ​ന്നും ചെ​ന്നി​ത്ത​ല ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ട്. സ​ര്‍​ക്കാ​രി​ന് പു​റ​മേ മു​ഖ്യ​മ​ന്ത്രി​യി​ല്‍ നി​ന്നും അ​ന്ന് ഐ​ടി സെ​ക്ര​ട്ട​റി ആ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​ല്‍​നി​ന്നും ന​ഷ്ട​പ​രി​ഹാ​ര തു​ക ഈ​ടാ​ക്ക​ണം. ന​ഷ്ട​പ​രി​ഹാ​ര തു​ക​യു​ടെ തോ​ത് എ​ത്ര​യെ​ന്ന് കോ​ട​തി നി​ശ്ച​യി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല അ​ഭ്യ​ർ​ഥി​ച്ചു.

മാ​ധ​വ​ന്‍​നാ​യ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ചാ​ല്‍ സ്പ്രിം​ഗ​ള​ർ വ​ഴി ഉ​ണ്ടാ​യ വി​വ​ര ചോ​ര്‍​ച്ച​യു​ടെ ആ​ഴം മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ചെ​ന്നി​ത്ത​ല​യു​ടെ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------