മും​​​​ബൈയിൽ ലഹരിമരുന്നുവേട്ട: മൂന്നു പേർ പിടിയിൽ
Saturday, January 23, 2021 5:18 AM IST
മും​​​​ബൈ: മും​​​​ബൈ ഡോം​​​​ഗ്രി​​​​യി​​​​ലെ ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​യി​​​​ൽ നാ​​​​ർ​​​​കോ​​​​ട്ടി​​​​ക്സ് ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ​​​​ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ 12 കി​​​​ലോ​​​​ഗ്രാം സി​​​​ന്ത​​​​റ്റി​​​​ക് ഉ​​​​ത്തേ​​​​ജ​​​​ക മ​​​​രു​​​​ന്നു പി​​​​ടി​​​​കൂ​​​​ടി. അ​​​​ധോ​​​​ലോ​​​​ക നേ​​​​താ​​​​വ് ദാ​​​​വൂ​​​​ദ് ഇ​​​​ബ്രാ​​​​ഹി​​​​മി​​​​ന്‍റെ സം​​​​ഘ​​​​ത്തി​​​​ലെ ചി​​​​ങ്കു പ​​​​ഠാ​​​​ൻ എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന പ​​​​ർ​​​​വേ​​​​സ് ഖാ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു പേ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യി.

ന​​​​വി മും​​​​ബൈ​​​​യി​​​​ലെ ഘ​​​​ൻ​​​​സോ​​​​ലി​​​​യി​​​​ലു​​​ള്ള വ​​​സ​​​തി​​​യി​​​ൽ​​​നി​​​ന്നാ​​​ണു പ​​​​ർ​​​​വേ​​​​സി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. 2.18 കോ​​​​ടി രൂ​​​​പ​​​​യും ഒ​​​​രു കൈ​​​​ത്തോ​​​​ക്കും ഇ​​​വി​​​ടെ​​​നി​​​ന്നു പി​​​​ടി​​​​കൂ​​​​ടി. സി​​​​ന്ത​​​​റ്റി​​​​ക് ഉ​​​​ത്തേ​​​​ജ​​​​ക മ​​​​രു​​​​ന്നാ​​​​യ മെ​​​​ഫ​​​​ഡ്രോ​​​​ൺ(52. 2 ഗ്രാം), ​​​​മെ​​​​താം​​​​ഫെ​​​​റ്റാ​​​​മൈ​​​​ൻ(​​​​ഒ​​​​രു കി​​​​ലോ​​​​ഗ്രാം), എ​​​​ഫെ​​​​ഡ്രി​​​​ൻ (6.12 കി​​​​ലോ​​​​ഗ്രാം) എ​​​​ന്നി​​​​വ​​​​യാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------