സോ​ളാ​ര്‍ കേ​സു​ക​ള്‍ സി​ബി​ഐ​യ്ക്ക് വി​ട്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ട്: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, January 24, 2021 9:19 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സു​ക​ള്‍ സി​ബി​ഐ​യ്ക്ക് വി​ടാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ട് മാ​ത്ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ഞ്ചു വ​ര്‍​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്നി​ട്ടും ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന സ​ര്‍​ക്കാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ള്‍ കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റി​യ​ത് രാ​ഷ്ട്രീ​യ ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.

വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​ണ് കേ​സെ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. സു​പ്രീം കോ​ട​തി ജ​സ്റ്റീ​സ് അ​രി​ജി​ത് പ​സാ​യ​ത് ഈ ​പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും സ​ര്‍​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ന​ല്‍​കി​യ​താ​ണ്.

എ​ന്നി​ട്ടും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് കേ​സ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് വി​ട്ട​തി​ന് പി​ന്നി​ലെ രാ​ഷ്ട്രീ​യ ല​ക്ഷ്യം കേ​ര​ളീ​യ​ര്‍​ക്ക് തി​രി​ച്ച​റി​യാ​നാ​വും. ഇ​തൊ​ന്നും ഇ​വി​ടെ ചെ​ല​വാ​കാ​ന്‍ പോ​കു​ന്നി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------