കോവിഡും ലോക്ഡൗണും; സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ല്‍ കു​റ​വ്
Sunday, January 24, 2021 7:33 PM IST
കൊ​ച്ചി: പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് കഴിഞ്ഞ വർഷം. 2019 ലേതിനേക്കാൾ 2912 കേ​സു​ക​ള്‍ കു​റ​ഞ്ഞ് 11381 കേ​സു​ക​ളാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കഴിഞ്ഞ വർഷം റി​പ്പോ​ര്‍​ട്ട് ചെ​യ്യപ്പെട്ട​ത്.

അ​തേ​സ​മ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള കേ​സു​ക​ളി​ല്‍ ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളാ​ണ് അ​ധി​ക​വും. ക​ഴി​ഞ്ഞ വ​ര്‍​ഷം 3554 പേ​രാ​ണ് ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ള്‍​ക്കി​ര​യാ​യത്. 2019 ല്‍ ​ഇ​ത് 4579 കേ​സു​ക​ളാ​യി​രു​ന്നു. ബ​ലാ​ത്സം​ഗ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

1635പേ​ര്‍ 2020ല്‍ ​ബ​ലാ​ത്സം​ഗ​ത്തി​നി​രാ​യ​പ്പോ​ള്‍ 2019ല്‍ 2076 പേ​ര്‍ ​ഇ​ര​യാ​യി. 136പേ​രെ​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മു​ന്‍ വ​ര്‍​ഷം ഇ​തി​ന്‍റെ ഇ​ര​ട്ടി​യോ​ള​മാ​യി​രു​ന്നു കേ​സു​ക​ള്‍. 414 പേ​രാ​ണ് പൂ​വാ​ല​ശ​ല്യ​ത്തെക്കുറി​ച്ച് പ​രാ​തി ന​ല്‍​കി​യ​ത്. സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​ങ്ങ​ള്‍ 2019ലും 2020​ ലും ആറെണ്ണം വീതമാണ്.

2011 മു​ത​ല്‍ സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​ങ്ങ​ള്‍ കു​റ​യു​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 3173 കേ​സു​ക​ളാ​ണ് മ​റ്റു പ​ല​ ത​ര​ത്തി​ലു​ള്ള അ​ക്ര​മ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ടം​പി​ടി​ച്ച​ത്. ഇ​തും മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കു​റ​വാ​ണ്. 3986 കേ​സു​ക​ളാ​ണ് 2019 ൽ ​മ​റ്റ് അ​തി​ക്ര​മ​ങ്ങ​ളാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------