എ​സ്പി​ബി​ക്ക് പ​ദ്മ​വി​ഭൂ​ഷ​ണ്‍, ചി​ത്ര​യ്ക്ക് പ​ദ്മ​ഭൂ​ഷ​ണ്‍; പ​ദ്മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു
Monday, January 25, 2021 10:26 PM IST
ന്യൂ​ഡ​ല്‍​ഹി: പ​ദ്മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ജ​പ്പാ​ന്‍ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബെ (പ​ബ്ലി​ക് അ​ഫേ​ഴ്സ്), അ​ന്ത​രി​ച്ച ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം (ക​ല) തു​ട​ങ്ങി ഏ​ഴു പേ​ര്‍​ക്കാ​ണ് രാ​ജ്യം പ​ദ്മ​വി​ഭൂ​ഷ​ണ്‍ ന​ൽ​കി ആ​ദ​രി​ച്ച​ത്.

ഡോ. ​ബെ​ല്ലെ മൊ​നാ​പ്പ ഹെ​ഗ്‌​ഡെ(​മെ​ഡി​സി​ന്‍), ന​രീ​ന്ദ​ര്‍ സിം​ഗ് ക​പാ​നി(​മ​ര​ണാ​ന​ന്ത​രം-​സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നീ​യ​റിം​ഗ്), ബി.​ബി. ലാ​ല്‍(​ആ​ര്‍​ക്ക​യോ​ള​ജി), മൗ​ലാ​ന വ​ഹി​ദു​ദ്ദീ​ന്‍ ഖാ​ന്‍, സു​ദ​ർ​ശ​ൻ സ​ഹോ എ​ന്നി​വ​രാ​ണ് പ​ദ്മ​വി​ഭൂ​ഷ​ണ്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്.

മ​ല​യാ​ളി​യു​ടെ പ്രി​യ ഗാ​യി​ക കെ.​എ​സ്. ചി​ത്ര ഉ​ള്‍​പ്പെ​ടെ പ​ത്ത് പേ​രാ​ണ് ഇ​ത്ത​വ​ണ പ​ദ്മ​ഭൂ​ഷ​ണ്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്. ത​രു​ണ്‍ ഗൊ​ഗോ​യ്, ച​ന്ദ്ര​ശേ​ഖ​ർ കം​ബ്ര, സു​മി​ത്ര മ​ഹാ​ജ​ൻ, നൃ​പേ​ന്ദ്ര മി​ശ്ര, രാം​വി​ലാ​സ് പ​സ്വാ​ൻ, കേ​ശു​ഭാ​യി പ​ട്ടേ​ൽ, ക​ൽ​വേ സാ​ദി​ഖ്, ര​ജ​നി​കാ​ന്ത് ദേ​വി​ദാ​സ്, ട​ർ​ലോ​ച​ൻ സിം​ഗ് തുടങ്ങിയവരാണ് പ​ദ്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്.

ഗാ​ന​ര​ച​യി​താ​വ് കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി, കാ​യി​ക പ​രി​ശീ​ല​ക​ന്‍ മാ​ധ​വ​ന്‍ ന​മ്പ്യാ​ര്‍, ബാ​ല​ന്‍ പു​ത്തേ​രി, തോ​ല്‍​പാ​വ​ക്കൂ​ത്ത് ക​ലാ​കാ​ര​ന്‍ കെ.​കെ. രാ​മ​ച​ന്ദ്ര പു​ല​വ​ര്‍ തു​ട​ങ്ങി 102 പേ​ര്‍ പ​ദ്മ​ശ്രീ പു​ര​സ്‌​കാ​ര​ത്തി​നും അ​ര്‍​ഹ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------